X

മകന് 18 തികഞ്ഞാലും പിതാവിന് ഉത്തരവാദിത്വമുണ്ട്: ഹൈക്കോടതി

Judge holding gavel in courtroom

ന്യൂഡല്‍ഹി: മകന് പ്രായപൂര്‍ത്തിയായെന്ന കാരണത്താല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് പിതാവിന് വിട്ടുനില്‍ക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചെലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വേര്‍പിരിഞ്ഞ ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന മകന് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരേയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ഭൂരിഭാഗം കുടുംബങ്ങളിലും സ്ത്രീകള്‍ക്ക് സാമൂഹിക-സാംസ്‌കാരിക കാരണങ്ങള്‍ കൊണ്ട് ജോലിചെയ്യാന്‍ സാധിക്കുന്നില്ല. അതിനാല്‍ പലര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യമില്ല. വരുമാനം നേടുന്ന സ്ത്രീകള്‍ ഉണ്ടെങ്കിലും പിതാവിന് മക്കളുടെ വിദ്യാഭ്യാസത്തിന്റേയോ ജോലിയുടേയോ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല.

മകന് പ്രായപൂര്‍ത്തിയായിട്ടുണ്ടാകാം, പക്ഷേ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പതിനെട്ട് വയസ്സില്‍ മകന്‍ ചിലപ്പോള്‍ പഠിക്കുകയോ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയോ ആവാം. മകനുവേണ്ടി പണം ചെലവഴിക്കുന്ന ഭാര്യ്ക്ക് നഷ്ടപരിഹാരം നല്‍കാനും പിതാവിന് ഉത്തരവാദിത്വമുണ്ട്- കോടതി ചൂണ്ടിക്കാട്ടി. 1997-ല്‍ വിവാഹം കഴിഞ്ഞ് 2011-ല്‍ വേര്‍പിരിഞ്ഞ ദമ്പതികളില്‍ പിതാവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

 

adil: