X
    Categories: indiaNews

സവർക്കറല്ല, ഗാന്ധിയാണ് മാതൃക: പ്രശാന്ത് ഭൂഷണെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍

നെല്‍സണ്‍ ജോസഫ്‌

നട്ടെല്ല് 

” ഞാൻ ട്വീറ്റ് ചെയ്തത് മനസറിവില്ലാതെയല്ല. അതിലുള്ളത് എൻ്റെ ശരിയായ അഭിപ്രായമാണ്. ഇപ്പൊഴും അതുതന്നെയാണ് എൻ്റെ അഭിപ്രായം.

അതിനാൽ അതിൻ്റെ പേരിൽ ഞാൻ മാപ്പ് പറഞ്ഞാൽ അത് വ്യാജവും അവമതിപ്പ് ഉളവാക്കുന്നതുമായിരിക്കും.

മഹാത്മാഗാന്ധി, രാഷ്ട്രപിതാവ് തൻ്റെ വിചാരണ സമയത്ത് പറഞ്ഞ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് എനിക്ക് കഴിയുക

ദയ ഞാൻ ചോദിക്കുന്നില്ല. മഹാമനസ്കതയ്ക്കായി അപേക്ഷിക്കുന്നുമില്ല.

ഒരു പൗരനെന്ന നിലയിലെ ഏറ്റവും ഉയർന്ന ഉത്തരവാദിത്വമായി ഞാൻ കരുതുകയും കുറ്റകൃത്യമെന്ന് കോടതി തീരുമാനിക്കുകയും ചെയ്ത കാര്യത്തിന് നിയമപ്രകാരം കോടതി നൽകുന്ന ഏതൊരു ശിക്ഷയും സന്തോഷപൂർവം സ്വീകരിക്കാൻ ഞാൻ തയ്യാറാണ് ”

അഡ്വക്കറ്റ് പ്രശാന്ത് ഭൂഷൺ ൻ്റെ സ്റ്റേറ്റ്മെൻ്റിൻ്റെ ഏതാനും ഭാഗങ്ങളാണ്.

കുനിയാൻ പറയുമ്പൊ പലരും ഇഴയുന്ന കാലമാണ്.

മാപ്പ് പറയുകയാണെങ്കിൽ ശിക്ഷ നാമമാത്രമാവും എന്ന് മറ്റാരെക്കാൾ നന്നായി അയാൾക്കറിയുമായിരിക്കും. അയാൾക്കറിയാമായിരുന്നിരിക്കും.

അത് ചെയ്യുന്നത് ആത്മവഞ്ചനയാണെന്ന് തിരിച്ചറിയുന്നതും അത് ഉറക്കെപ്പറയുന്നതും അസാമാന്യ ധീരത തന്നെയാണ് ഇക്കാലത്ത്.

ഒരു കാര്യം കൂടിയുണ്ട് ആ സ്റ്റേറ്റ്മെൻ്റിൽ.

ജനാധിപത്യത്തിൽ ഏത് ഇൻസ്റ്റിറ്റ്യൂഷനെതിരെയുമുള്ള തുറന്ന വിമർശനം അവശ്യമാണ് എന്ന്. ജുഡീഷ്യറിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് പൊതു പരിശോധന അഭികാമ്യമാണെന്നും..

പലരും തുറന്ന് പറയാൻ മടിക്കുന്നതാണ് പ്രശാന്ത് ഭൂഷൺ തുറന്ന് പറയുന്നത്.

സവർക്കറല്ല, ഗാന്ധിയാണ് മാതൃക

ആദരവ് 

ചന്ദ്രിക വെബ് ഡെസ്‌ക്‌: