X

ഭയപ്പെടേണ്ട ;കോവാക്സിന് ഡബ്ല്യു.എച്ച്.ഒ അംഗീകാരം ഉടൻ

 

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ഈയാഴ്ച ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചേക്കും.

നേരത്തെ,77.8% ഫലപ്രാപ്തി വ്യക്തമാക്കുന്ന മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങൾ ഭാരത് ബയോടെക്ക് സർക്കാരിന്റെ സെൻട്രൽ ഡ്രഗ് സ്റ്റാന്റാർഡ് കൺട്രോൾ ഓർഗ നൈസേഷന്റെ സബ്ജക്ട് എക്സ് പേർട്ട് കമ്മിറ്റി(എസ്.ഇ.സി).ക്ക് സമർപ്പിച്ചിരുന്നു. ഈയാഴ്ചക്കുള്ളിൽ ലോകാരോഗ്യ സംഘടനയുടെ എമർജെൻസി യൂസ് ലിസ്റ്റിംഗ് കോവക്സിൻ ലഭിക്കും.
വാക്സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറയും കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ എൻ.കെ. അറോറ പറഞ്ഞു.

web desk 3: