X

ഒക്ടോബര്‍ 15 മുതല്‍ തുറക്കാനൊരുങ്ങി സിനിമാ തിയ്യേറ്ററുകള്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സിനിമാ തിയ്യേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അണ്‍ലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായാണ് തിയറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയത്.

തിയ്യേറ്ററുകള്‍ തുറക്കുന്നത് പ്രമാണിച്ച് പ്രധാന നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു തിയറ്ററുകള്‍ തുറക്കാമെന്നതാണ് അണ്‍ലോക്ക് 5ലെ പ്രധാന നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

സീറ്റിംഗ് കപ്പാസിറ്റിയുടെ 50%ത്തില്‍ കൂടുതല്‍ അനുവദിക്കാന്‍ പാടില്ല

സാമൂഹിക അകലം നിര്‍ബന്ധമാക്കി സീറ്റിംഗ് ക്രമീകരണം

ഹാന്‍ഡ് വാഷ്ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉറപ്പാക്കണം

തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധം. രോഗലക്ഷണമില്ലാത്തവരെ മാത്രം അകത്ത് പ്രവേശിപ്പിക്കണം

സ്വയം രോഗനിരീക്ഷണം നടത്തണം. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അറിയിക്കണം

തിയറ്ററിലെ എസി 2430 ഡിഗ്രി സെല്‍ഷ്യസ് ആയി നിജപ്പെടുത്തണം

മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങി പൊതുജനതാത്പര്യാര്‍ഥമുള്ള കോവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച് ഷോ തുടങ്ങുന്നതിനു മുമ്പും ശേഷവും ഇടവേളയിലും അനൗണ്‍സ്‌മെന്റ് നടത്തണം.

ഷോകളുടെ സമയക്രമം കൃത്യമായി പാലിക്കണം

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കണം

കൃത്യമായ ഇടവേളകളില്‍ ശുചീകരണവും അണുവിമുക്ത പ്രവര്‍ത്തനങ്ങളും നടത്തണം

ബോക്‌സ് ഓഫീസുകളില്‍ അത്യാവശ്യത്തിനുള്ള കൗണ്ടറുകള്‍ മാത്രം

ഇടവേളകള്‍ക്കിടയിലുള്ള സഞ്ചാരം ഒഴിവാക്കണം

ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി തറയില്‍ പ്രത്യേകം അടയാളങ്ങള്‍ നിര്‍ബന്ധം

അമിത തിരക്ക് ഒഴിവാക്കാന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സംവിധാനം

തീയറ്ററിനുള്ളിലും പരിസരത്തും തുപ്പുന്നതിന് കര്‍ശന നിരോധനം

പാക്കേജ്ഡ് ഫുഡും ബെവറേജുകളും മാത്രമെ തിയറ്ററിനുള്ളില്‍ അനുവദിക്കു. ഹാളിനുള്ളില്‍ ഡെലിവറി സംവിധാനം അനുവദിക്കില്ല

ഭക്ഷണവിതരണത്തിനായി കൗണ്ടറുകളുടെ എണ്ണം കൂട്ടണം

ശുചീകരണ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ഗ്ലൗസ്,ബൂട്ട്‌സ്, പിപിഇ, മാസ്‌ക് എന്നിവയ്ക്കുള്ള സൗകര്യം ഉറപ്പാക്കണം.

chandrika: