X

ചലച്ചിത്ര നിര്‍മ്മാതാവ് പി.വി. ഗംഗാധരന്‍ അന്തരിച്ചു

പ്രമുഖ സിനിമ നിര്‍മാതാവ് പി വി ഗംഗാധരന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒരാഴ്ചയായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെ മുഴുവന്‍ സമയ ഡയറക്ടറായിരുന്നു. 2011ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

ഗൃഹലക്ഷ്മി പ്രൊഡക്ഷസിന്റെ ബാനറില്‍ ഒട്ടേറെ പ്രമുഖ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഒരു വടക്കന്‍ വീരഗാഥ, അങ്ങാടി, അച്ചുവിന്റെ അമ്മ, ഏകലവ്യന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

 

webdesk11: