X
    Categories: keralaNews

മന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന നോട്ടീസ്: നിയമസഭാ സമിതി അന്തിമ റിപ്പോര്‍ട്ട് ഇന്ന്

tm

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന നോട്ടീസ് പരാതിയില്‍ അന്തിമറിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിടും. നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന് ഇന്ന് അംഗീകാരം നല്‍കും. വി.ഡി സതീശന്‍ എം.എല്‍.എയാണ് മന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

കിഫ്ബിയെകുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍വെക്കുന്നതിന് മുന്‍പായി പരസ്യപ്പെടുത്തിയെന്നതാണ് കേസ്. സംഭവത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയവിവാദത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ആദ്യഘട്ടത്തില്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്ന ഐസക്കിന് പിന്നീട് തിരുത്തേണ്ടിവന്നിരുന്നു.

ധനമന്ത്രി എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകുന്നത് നിയമസഭാ ചരിത്രത്തില്‍തന്നെ അപൂര്‍വ്വ സംഭവമാണ്. അതേസമയം, ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തല്‍. ഐസക്കിന് ക്ലീറ്റ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം വിയോജനകുറിപ്പ് രേഖപ്പെടുത്തും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: