X

ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; എണ്ണം വര്‍ധിക്കുന്നതായി മുന്നറിയിപ്പ്

ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം വര്‍ധിക്കുന്നതായി മുന്നറിയിപ്പ് നല്‍കി ക്രൈംബ്രാഞ്ച് എഡിജിപി. സംസ്ഥാനത്ത് 3000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ബിയുഡിഎസ് ആക്ട്, നിധി കേസുകള്‍, തട്ടിപ്പ് നിക്ഷേപ കേസുകള്‍, മാസ്റ്റര്‍ ഫിന്‍സെര്‍വ് കേസ്, അര്‍ബന്‍ നിധി കേസുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ സമ?ഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കേസുകളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചതിനാല്‍ കഴിഞ്ഞ ദിവസം പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

webdesk13: