X

കോഴിക്കോട് മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു

കോഴിക്കോട്​: കോഴിക്കോട്​ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിനു സമീപം ഒളവണ്ണ സ്വദേശി ജയ്സലിന്റെ ഉടമസ്ഥതയിലുള്ള ‘ഡിസ്കോ ഏജൻസീസ്’ വെഹിക്കിൾ സ്പെയർ പാർട്‌സ് കടക്കാണ്​ തീപിടിച്ചത്​. ചൊവ്വാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. തീപിടിത്തതി​െൻറ കാരണം വ്യക്തമല്ല.

മൂന്ന് നില കെട്ടിടത്തി​െൻറ മുഴുവൻ ഭാഗങ്ങളും തീപ്പിടിച്ചു. ബീച്ച് ഫയർ സ്റ്റേഷനിലെ മൂന്ന് യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്​. ജില്ല കലക്ടർ സാംബശിവ റാവു, എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. ടി. സിദ്ധീഖ്, വൈസ് പ്രസിഡന്റ് അഡ്വ. പി.എം. നിയാസ് എന്നിവർ സ്‌ഥലത്തെത്തി.

web desk 1: