X
    Categories: Newsworld

മാലദ്വീപില്‍ തീപിടിത്തം; ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ വെന്തു മരിച്ചു- വീഡിയോ

മാലിദ്വീപ് തലസ്ഥാനമായ മാലെയില്‍ വിദേശ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീ പിടുത്തത്തില്‍ ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍.നിരവധി പേര്‍ക്ക് പരിക്കേറ്റതായും അറിയുന്നു.

കെട്ടിടത്തിന് താഴെ പ്രവര്‍ത്തിക്കുന്ന വാഹന വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്.നിലവില്‍ 10 മ്യതദേഹങ്ങള്‍ കണ്ടെടുത്തതായി ഉദോ്യഗസ്ഥര്‍ അറിയിക്കുന്നു.

നാലു മണിക്കൂറോളം നീണ്ട് നിന്ന രക്ഷ പ്രവര്‍ത്തനത്തിന് ഒടുവിലാണ് തീ അണച്ചത്.മരിച്ചവരില്‍ 9 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയുമാണെന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിക്കുന്നത്.

web desk 3: