X

ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖിന്റെ അറസ്റ്റ്; തന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ ശിക്ഷയെന്ന് ഫിറോസ് കുന്നംപറമ്പില്‍

പാലക്കാട്: കള്ളനോട്ട് കേസില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നക്കല്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഇത് തന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണ് എന്നും എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യനായി ജീവിക്കൂ എന്നും ഫിറോസ് കുറിച്ചു.

ഫേസ്ബുക്കിലാണ് ഫിറോസിന്റെ പ്രതികരണം. ഫിറോസിന്‍റെ കുറിപ്പ്

താനും തന്നെപ്പോലുള്ള തന്റെകൂടെ ചേർന്ന് നിൽക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല ഇന്നും നിന്റെ സുഹൃത്തുക്കൾ അത് തുടരുന്നുണ്ട്
എല്ലാം തെറ്റായിപോയി എന്നെ കൊണ്ട് മറ്റുള്ളവർ കളിപ്പിച്ചതാണെന്നു നീ പറഞ്ഞപ്പോഴും എന്റെ മനസ്സിലെ മുറിവും എന്റെ കണ്ണീരും ദൈവം കണ്ടു
നിന്റെ ദ്രോഹം കാരണമാണ് ഞാൻ ഒരിക്കൽ ചാരിറ്റിപോലും നിർത്തിയത് ,ഇവൻ മാത്രമല്ല ഇതിന്റെ അടിവേര്‌ മാന്തിയാൽ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും.ഇതൊരു പരീക്ഷണമാണ് എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോ നന്മയുള്ള യഥാർത്ഥ മനുഷ്യനായി ജീവിക്കു.ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരുവാക്കല്ല പണമുണ്ടാക്കാനുള്ള മാർഗവുമില്ല വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി ത്യജിക്കാനുള്ള മനസ്സും ശരീരവും വേണം അവന് വേദനിക്കുമ്പോ നമ്മുടെ കണ്ണിന്നു കണ്ണുനീർ വരണം അതിനൊന്നും കഴിയില്ലെങ്ങിൽ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം.
ഇതൊരു ശിക്ഷ തന്നെയാണ് നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ……

Test User: