X

ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം

ഒമിക്രോണ്‍ ബാധിച്ച് ലോകത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന ബ്രിട്ടണിലെ രോഗിയാണ് മരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് വിവരം പുറത്തുവിട്ടത്. ഇതോടെ ലോകത്ത് ആദ്യമായാണ് ഒമിക്രോണിനെ തുടര്‍ന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ബോറിസ് ജോണ്‍സണ്‍ ഓര്‍മപ്പെടുത്തി.

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഒമിക്രോണ്‍ സ്ഥിതികരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരവുമാണ്. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്.

web desk 3: