X

സര്‍ക്കാറിനെതിരെ സമരവുമായി കടലിന്റെ മക്കള്‍; ബോട്ടുകളുമായി സെക്രട്ടറിയേറ്റ് മാര്‍ച്ച്

തിരുവനന്തപുരം: സര്‍ക്കാര്‍ തീരദേശ ജനതയെ അവഗണിക്കുന്നുവെന്നാരോപിച്ച് മത്സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ സംഘര്‍ഷം. വള്ളങ്ങളും ബോട്ടുകളുമായെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതേത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പേട്ടയില്‍ തിരുവനന്തപുരം ബൈപ്പാസ് റോഡ് ഉപരോധിച്ചു. ബോട്ടുകളുമായി എത്തിയ വാഹനം കടത്തിവിടാതെ ഒരു വാഹനവും കടത്തിവിടില്ലെന്നാണ് നിലപാടില്‍ മത്സ്യത്തൊഴിലാളികള്‍ ഉറച്ചു നിന്നതോടെ പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെത്തുടര്‍ന്നുള്ള തീരശോഷണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.

Chandrika Web: