X

സംസ്ഥാന കേരളോത്സവത്തിന് കൊടിയിറങ്ങി; തിരുവനന്തപുരം ജേതാക്കള്‍

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ
നാല് ദിവസങ്ങളിലായി കണ്ണൂരല്‍ നടത്തിയ സംസ്ഥാന കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ നഗരത്തില്‍ പോലീസ് മൈതാനി, മുനിസിപ്പല്‍ സ്‌കൂള്‍, ദിനേശ് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറിയിലെ രണ്ടു വേദികള്‍, കോളേജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. 59 ഇനങ്ങളിലായി വിവിധ ജില്ലകളില്‍ നിന്നുള്ള 3500ല്‍ പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു.

പൊലീസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കേരളോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ജില്ലകള്‍, കലാപ്രതിഭ, കലാതിലകം എന്നിവര്‍ക്ക് ഉപഹാരം നല്‍കി. കെ വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ്ബാബു, കെ കെ രത്‌നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍, ബോഡി ബില്‍ഡര്‍ ഷിനു ചൊവ്വ, യുവജന ക്ഷേമ ബോര്‍ഡ് അംഗം വി കെ സനോജ്, ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി വി ഡി പ്രസന്നകുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത, ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. സരിന്‍ ശശി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സിത്താര കൃഷ്ണകുമാറിന്റെ സംഗീത വിരുന്ന് അരങ്ങേറി.

സംസ്ഥാന കേരളോത്സവം: നിലവിലെ പോയിന്റ് ജില്ലാടിസ്ഥാനത്തില്‍(ഫൈനല്‍ ഫലം)

തിരുവനന്തപുരം 240
കൊല്ലം 291
പത്തനംതിട്ട 142
ആലപ്പുഴ 222
കോട്ടയം 137
ഇടുക്കി 155
എറണാകുളം 251
തൃശൂര്‍ 359
പാലക്കാട് 268
മലപ്പുറം 360
കോഴിക്കോട് 358
വയനാട് 181
കണ്ണൂര്‍ 365
കാസര്‍ക്കോട് 238

 

web desk 3: