X

അനധികൃത പരസ്യബോര്‍ഡുകള്‍; പ്രിന്റിങ് സ്ഥാപനങ്ങള്‍ ബോര്‍ഡുകള്‍ തിരിച്ചെടുക്കണം; ചതുരശ്രയടിക്ക് 20 രൂപ പിഴ

അനധികൃത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം എന്നിവയ്ക്ക് ഏകീകൃത മാര്‍ഗരേഖയുമായി സര്‍ക്കാര്‍. പ്രോഗ്രാം വിവരങ്ങള്‍ അടങ്ങിയ ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ പരിപാടി കഴിഞ്ഞതിന്റെ അടുത്തദിവസവും തീയതി രേഖപ്പെടുത്താത്ത സ്ഥാപനങ്ങളുടെയും മറ്റും പരസ്യബാനര്‍, ബോര്‍ഡുകള്‍ എന്നിവ പരമാവധി 30 ദിവസം കണക്കാക്കി സ്ഥാപിച്ചവര്‍തന്നെ എടുത്തുമാറ്റണം.

പുതുക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഏഴുദിവസത്തിനകം ഇത്തരം ബോര്‍ഡുകള്‍ മാറ്റണം. മാറ്റിയില്ലെങ്കില്‍ ചുതുരശ്രയടിക്ക് കുറഞ്ഞത് 20 രൂപ നിരക്കില്‍ പിഴയും നീക്കംചെയ്യാനുള്ള ചെലവും ഈടാക്കി തദ്ദേശസ്ഥാപനങ്ങള്‍ നീക്കംചെയ്യണം.

സര്‍ക്കാര്‍ നിര്‍ദേശിച്ച കോട്ടണ്‍, പോളി എത്‌ലിന്‍ എന്നിവ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന് സാംപിളുകള്‍ സമര്‍പ്പിക്കണം. ‘പുനഃചംക്രമണം ചെയ്യാവുന്ന പോളി എത്‌ലിന്‍, കോട്ടണ്‍ എന്നിവ ഉപയോഗിച്ചുള്ള പ്രിന്റിങ് ജോലികളേ ഏറ്റെടുക്കൂവെന്നും ഉപയോഗശേഷമുള്ള പോളി എത്‌ലിന്‍ പുനഃചംക്രമണത്തിന് സ്ഥാപനത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണെന്നും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കണം.

webdesk14: