X

വിദേശസഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം ആക്കേണ്ട: ശശി തരൂര്‍ എംപി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് ലഭിക്കുന്ന വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം ആക്കേണ്ടതില്ലെന്ന് മുന്‍ വിദേശകാര്യ മന്ത്രി ശശി തരൂര്‍ എംപി. കേരളത്തിനായി സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സഭയും മറ്റു രാജ്യാന്തര ഏജന്‍സികളും ഉറപ്പുനല്‍കിയിട്ടുണ്ട്. ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യു.എന്‍ സഹായം പ്രഖ്യാപിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ രാജ്യാന്തര സമ്മേളനം നടത്തണം. കേരളത്തിന് അര്‍ഹമായത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് മുന്‍ അനുഭവങ്ങള്‍ വച്ച് പ്രതീക്ഷയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പ്രളയദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പോര അണക്കെട്ട് തുറന്നിട്ടതടക്കം വീഴ്ച്ചകള്‍ പരിശോധിക്കാന്‍ രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണമെന്ന് ശശി തരൂര്‍ എം.പി. ആവശ്യപ്പെട്ടു.

chandrika: