X

ഫുട്‌ബോള്‍ പെരുന്നാള്‍ സൂറിച്ച്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിനായുള്ള യൂറോപ്യന്‍ യോഗ്യത റൗണ്ട് മത്സരങ്ങളില്‍ ഇന്ന് ഒമ്പത് മത്സരങ്ങള്‍.

 

ഗ്രൂപ്പ് സി
ജര്‍മ്മനി-ചെക് റിപ്പബ്ലിക്
സാന്‍മരീനോ-വടക്കന്‍
അയര്‍ലന്‍ഡ്
നോര്‍വേ-അസര്‍ബൈജാന്‍
ഗ്രൂപ്പ് സിയില്‍ കളിച്ച ആറു മത്സരങ്ങളിലും വിജയിച്ച ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി റഷ്യയിലേക്കുള്ള പാതയിലാണ്. അതേ സമയം ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് മാത്രമുള്ള ചെക് റിപ്പബ്ലിക്കിന് ജര്‍മ്മനിയുമായുള്ള ഇന്നത്തെ മത്സരം ജയിച്ചേ പറ്റൂ. 13 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള വടക്കന്‍ അയര്‍ലന്‍ഡിന് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ സാന്‍മരിനോയുമായുള്ള മത്സരം എളുപ്പമാണെങ്കിലും വിജയ മാര്‍ജിന്‍ നിര്‍ണായകമാണ്. നാല് പോയിന്റുള്ള നോര്‍വേയെ തോല്‍പിക്കാനായാല്‍ നാലാം സ്ഥാനത്തുള്ള അസര്‍ബൈജാന് മുന്നോട്ടുള്ള പാത തുറന്നു കിട്ടും.

ഗ്രൂപ്പ് ഇ
ഡെന്‍മാര്‍ക്-പോളണ്ട്
റൊമാനിയ-അര്‍മേനിയ
കസാകിസ്താന്‍-മോണ്ടിനഗ്രോ
ഗ്രൂപ്പ് ഇയില്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള പോളണ്ടിന് മൂന്നാം സ്ഥാനക്കാരായ ഡെന്‍മാര്‍കിനെ തോല്‍പിക്കാനായാല്‍ യോഗ്യത ഉറപ്പിക്കാനാവും. ആറു പോയിന്റുമായി നാലാം സ്ഥാനത്തുള്ള റൊമാനിയക്ക് അഞ്ചാം സ്ഥാനക്കാരായ അര്‍മേനിയയുമായുള്ള മത്സരം അതീവ നിര്‍ണായകമാണ്. രണ്ടാം സ്ഥാനത്തുള്ള മോണ്ടിനഗ്രോയ്ക്ക് രണ്ടു പോയിന്റുമായി അവസാന സ്ഥാനത്തുള്ള കസകിസ്താനുമായുള്ള മത്സരം രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ളതു കൂടിയാണ്.

ഗ്രൂപ്പ് എഫ്
ലിത്വാനിയ- സ്‌കോട്ട്‌ലന്റ്
മാള്‍ട്ട-ഇംഗ്ലണ്ട്
സ്ലോവാക്യ-സ്ലോവേനിയ
ഗ്രൂപ്പ് എഫില്‍ 14 പോയിന്റുമായി തലപ്പത്തുള്ള ഇംഗ്ലണ്ടിന് ഇന്നത്തെ മാള്‍ട്ടയുമായുള്ള മത്സരം യോഗ്യത ഉറപ്പാക്കാന്‍ നിര്‍ണായകമാണ്. ഇതുവരെ പോയിന്റൊന്നും കൈവശപ്പെടുത്തിയിട്ടില്ലാത്ത മാള്‍ട്ട ഇംഗ്ലണ്ടിന് ശക്തരായ എതിരാളികളല്ലെങ്കിലും കൂടിയ ഗോള്‍ മാര്‍ജിന്‍ ഇംഗ്ലീഷ് പടക്ക് ആവശ്യമാണ്. ഇംഗ്ലണ്ടിന് പിന്നില്‍ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ നില്‍ക്കുന്ന സ്ലോവാക്യ ഒരു പോയിന്റ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തു തുടരുന്ന സ്ലോവേന്യയെയാണ് ഇന്ന് നേരിടുക. ഇരു ടീമുകള്‍ക്കും യോഗ്യതക്കായി ജയം അനിവാര്യമാണ്. നാലാം സ്ഥാനക്കാരായ സ്‌കോട്‌ലന്‍ഡും അഞ്ചാം സ്ഥാനക്കാരായ ലിത്വാനിയയും തമ്മിലുള്ള മത്സരം സ്‌കോട്‌ലന്‍ഡിന് നിര്‍ണായകമാണ്.

chandrika: