X
    Categories: indiaNews

അവരോട് ക്ഷമിക്കുക,അവർക്ക് സ്നേഹം എന്തെന്ന് അറിയില്ല; കോഹിലിയോട് രാഹുൽ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹിലി ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ കോഹ്‌ലിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. സൈബർ ആക്രമണം നടത്തുന്നവർക്ക് സ്നേഹമെന്തെന്ന് അറിയില്ല എന്നും അവരോട് ക്ഷമിക്കാനും വിരാട് കോഹ്ലിയോട് രാഹുൽ ഗാന്ധി പറയുന്നു. തന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആണ് രാഹുൽ ഗാന്ധി പ്രതികരണം അറിയിച്ചത്
 പ്രിയപ്പെട്ട വിരാട് ആരും അവർക്ക് സ്നേഹം നൽകാത്തതിനാൽ ഈ ആളുകൾ വിദ്വേഷത്താൽ നിറഞ്ഞിരിക്കുന്നു. അവരോട് ക്ഷമിക്കുക.
ടീമിനെ സംരക്ഷിക്കുക. എന്നതായിരുന്നു രാഹുൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്.
 വിരാട് കോഹ്ലിയുടെ മക്കൾക്കെതിരെ ബലാത്സംഗ ഭീഷണി വരെ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ അരങ്ങേറിയിരുന്നു.  ഈ സാഹചര്യത്തിൽ  നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പോലീസിന് നോട്ടീസും അയച്ചിരുന്നു. നേരത്തെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തോറ്റതിൽ ടീമിലെ ഏക മുസ്ലിം താരമായ മുഹമ്മദ് ഷമിക്കെതിരെയും വ്യാപക സൈബർ ആക്രമണം ഉണ്ടായിരുന്നു.

web desk 3: