X

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു. ഹൈദരാബാദില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബറിലാണ് റോസയ്യ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നത്. 2010 നവംബര്‍ വരെ ഈ പദവിയില്‍ അദ്ദേഹം തുടര്‍ന്നു.

ആന്ധ്രാ നിയമസഭയിലേ കോണ്‍ഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു റോസയ്യ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ തമിഴ്‌നാട് ഗവര്‍ണര്‍, കര്‍ണാടക പാര്‍ലമെന്റ് അംഗം എന്നീ പദവിവകളും നിര്‍വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. 16 തവണ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ് ഇപ്പോഴും കെ.റോസയ്യയുട പേരിലാണ്.

web desk 3: