X

ഫ്രഞ്ച് ഓപണില്‍ പെട്ര ക്വിതോവയ്ക്ക് ജയം,  ഒന്നാം സീഡ് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്ത്

പാരിസ്: വീട്ടിലെ കവര്‍ച്ചയ്ക്കിടെ മോഷ്ടാവില്‍ നിന്ന് കത്തി കൊണ്ട് കുത്തേറ്റ ചെക്ക് ടെന്നീസ് താരം പെട്ര ക്വിതോവയ്ക്ക് ഫ്രഞ്ച് ഓപണിന്റെ ഒന്നാം റൗണ്ടില്‍ ജയം. അമേരിക്കയുടെ ജൂലിയ ബൊസറപിനെയാണ് ഇവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-2.
കഴിഞ്ഞ ഡിസംബറിലായിരുന്നു കരിയറിനെ തന്നെ അപകടപ്പെടുത്തും വിധം താരത്തിന് ഇടതുകൈയില്‍ കുത്തേറ്റത്. എന്നാല്‍ അതിവേഗത്തില്‍ സുഖം പ്രാപിച്ചതോടെ ഫ്രഞ്ച് ഓപണില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു താരം. രണ്ടു തവണ വിംബ്ള്‍ഡന്‍ ചാമ്പ്യനാണ് ഈ 27കാരി. കളിക്കാനെടുത്ത തീരുമാനത്തില്‍ ആഹ്ലാദവതിയാണെന്ന് മത്സര ശേഷം നിറഞ്ഞ കണ്ണുകളോടെ അവര്‍ പ്രതികരിച്ചു. കുത്തേറ്റ കൈക്ക് നടത്തിയ ശസ്ത്രക്രിയക്ക് 12 ആഴ്ചകള്‍ക്ക് ശേഷം മാര്‍ച്ചിലാണ് ക്വിതോവ വീണ്ടും റാക്കറ്റെടുത്തത്. മെയിലാണ് സാധാരണഗതിയിലുള്ള പരിശീലനങ്ങള്‍ ആരംഭിച്ചത്. ടൂര്‍ണമെന്റിലെ 15-ാം സീഡാണ് താരം.
2012ലെ ഫ്രഞ്ച് ഓപണ്‍ സെമിഫൈനലിസ്റ്റായ അവര്‍ അടുത്ത റൗണ്ടില്‍ അമേരിക്കയുടെ ബെഥാനി മറ്റകിനെയോ, റഷ്യയുടെ എവ്‌ജെനിയ റോദിനയെയോ നേരിടും.
അതിനിടെ, വനിതാ വിഭാഗത്തില്‍ ടോപ് സീഡായ ജര്‍മനിയുടെ ആഞ്ചലിക്വെ കെര്‍ബര്‍ തോറ്റു പുറത്തായി. റഷ്യയുടെ എകതെറിന മകറോവയോടാണ് ഇവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവു പറഞ്ഞത്. സ്‌കോര്‍ 6-2, 6-2. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് ടോപ്‌സീഡ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. നിലവിലെ യു.എസ് ഓപണ്‍ ചാമ്പ്യനാണ് കെര്‍ബര്‍. സീഡ് ചെയ്യപ്പെടാത്ത താരമാണ് കെര്‍ബറെ അട്ടിമറിച്ച എകതെറിന.

chandrika: