X
    Categories: Newsworld

പ്രവാചകനിന്ദ; മുസ്‌ലിങ്ങളുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മുസ്‌ലിംകളുടെ വികാരം താന്‍ മനസ്സിലാക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ താന്‍ പോരാടാന്‍ ശ്രമിക്കുന്ന ‘തീവ്ര ഇസ്‌ലാം’ എല്ലാ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാചകനിന്ദക്കെതിരെ മുസ്‌ലിം ലോകത്ത് കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് മാക്രോണിന്റെ പ്രതികരണം. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെയുംഅതിനോട് ഫ്രാന്‍സ് എടുത്ത നിലപാടിനെതിരെയും അറബ് ലോകത്ത് കനത്ത പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. പ്രവാചകനെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും മുസ്ലിംകളെ വിമര്‍ശിക്കുകയും ചെയ്ത ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു ഈ നീക്കം.

ഫ്രാന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായാണ് അറബ് ലോകത്ത് പ്രതിഷേധം അലയടിക്കുന്നത്.
ഫ്രാന്‍സിന്റെ നിലപാടിനെതിരെ സഊദി അറേബ്യ ശ്കതമായി അപലപിച്ചു. ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം നിരാകരിക്കുന്നുവെന്ന് സഊദി പ്രസ് ഏജന്‍സി യോട് നടത്തിയ പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.പാരീസില്‍ നടന്ന ശിരച്ഛേദത്തെ ഹീനമായ കുറ്റകൃത്യമെന്ന് അപലപിച്ച സഊദി അറേബ്യ പ്രവാചകനെ വെറുപ്പും വിദ്വേഷവും വര്‍ഗീയതയും സൃഷ്ടിക്കുന്ന രാഷ്ട്രീയവും ഔദ്യോഗികവുമായ പരാമര്‍ശങ്ങളിലൂടെ അപമാനിക്കുന്നത് ഉടന്‍ തടയണമെന്നും ആവശ്യപ്പെട്ടു.

ലോകത്തെ ഏറ്റവും വലിയ അറബ് മാര്‍ക്കറ്റായ സഊദിയില്‍ ഫ്രാന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ഞായറാഴ്ച്ചയിലെ ട്രെന്റിങില്‍ രണ്ടാം സ്ഥാനത്തായിരുന്നു.ഫ്രഞ്ച് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ കാര്‍ഫോറിനെ ബഹിഷ്‌കരിക്കുന്നതിനുള്ള ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. കുവൈത്ത്, ഖത്തര്‍, ജോര്‍ദാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഫ്രാന്‍സ് ഉത്പന്നങ്ങള്‍ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം തുടരുകയാണ്.തെല്‍അവീവില്‍ ഏകദേശം 200ഓളം പ്രതിഷേധക്കാര്‍ ഫ്രാന്‍സ് എംബസിയിലേക്ക് പ്രതിഷേധം നടത്തി.ഫ്രാന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതോടെ കുവൈത്ത് മാര്‍ക്കറ്റില്‍ നിന്നും ഫ്രാന്‍സ് ഉത്പന്നങ്ങള്‍ പിന്‍വലിച്ചു തുടങ്ങി.

കുവൈറ്റിന് പുറമേ തുര്‍ക്കി, ഖത്തര്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്.
തെരുവുകളില്‍ ജനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ കത്തിച്ചു.ഫ്രഞ്ച് നഗരങ്ങളിലേക്കുള്ള വിമാന ബുക്കിംഗുകള്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ നിറുത്തിവച്ചിരിക്കുകയാണ്.
ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ മനോനില പരിശോധിച്ച് ചികിത്സിക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രതികരിച്ചത്. പിന്നാലെ ഫ്രാന്‍സ് അംബാസിഡറെ തുര്‍ക്കിയില്‍ നിന്നും തിരിച്ചുവിളിച്ചു.

web desk 3: