X

വസ്തുപ്രമാണം ചെയ്തു നല്‍കാന്‍ 3000 രൂപ കൈക്കൂലി: വിജിലന്‍സ് പിടിയില്‍ കുടുങ്ങി ഓഫിസ് അറ്റന്‍ഡന്റ്

നേമം സബ് റജിസ്ട്രാര്‍ക്കുവേണ്ടി 3000 രൂപ കൈക്കൂലി വാങ്ങിയ ഓഫിസ് അറ്റന്‍ഡന്റ് ശ്രീജയെ വിജിലന്‍സ് പിടികൂടി. വെള്ളായണി പാലപ്പൂര് തേരിവിള വീട്ടില്‍ സുരേഷിന്റെ പരാതിയിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. അച്ഛന്റെ പേരിലുള്ള വസ്തു മകന്റെ പേരിലേക്ക് പ്രമാണം ചെയ്തു നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ 11.45നാണ് സംഭവം.

കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെട്ട സബ് റജിസ്ട്രാര്‍ സന്തോഷ് കുമാര്‍ ഇന്നലെ ഓഫിസില്‍ ഹാജരായിരുന്നില്ല. ഇദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുത്ത വിജിലന്‍സ് സംഘം കുടപ്പനക്കുന്നിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ രാത്രി വൈകിയും പരിശോധന നടത്തി.

web desk 3: