X

ഇന്ധന വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം നഗരത്തിലും ഇടുക്കിയിലും ഡീസല്‍ വില നൂറ് കടന്നു.

ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് വില. ഇടുക്കി പൂപ്പാറയില്‍ ഇന്നത്തെ ഡീസല്‍ വില 100.10 ഉം, അണക്കരയില്‍ 100.07 ഉം ആണ്.

പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയില്‍ 104.72 രൂപയുമാണ് വില, കോഴിക്കോട് 104. 94 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില.

web desk 1: