X

തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധന വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചു. മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ ഉയര്‍ത്തിയപ്പോള്‍ ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെ വര്‍ധിപ്പിച്ചു.

ഡല്‍ഹിയില്‍ 15 പൈസ വര്‍ധിച്ചതോടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 90.55 രൂപയായി. മുംബൈയില്‍ ലിറ്ററിന് 96.95 രൂപയാണ് പെട്രോള്‍ വില. ചെന്നൈയില്‍ ചൊവ്വാഴ്ച 12 പൈസയുടെ വര്‍ധനയുണ്ടായതോടെ ലിറ്ററിന് 92.55 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 90.76 രൂപയുമാണ് വില.

ഡല്‍ഹിയില്‍ ഡീസലിന് 18 പൈസ വര്‍ധിപ്പിച്ചു. മെട്രോ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ദേശീയ തലസ്ഥാനത്ത് 80.91 രൂപയായി ഡീസല്‍ വില. മുംബൈയില്‍ 87.98 രൂപയും ചെന്നൈയില്‍ 85.90 രൂപയും, കൊല്‍ക്കത്തയില്‍ 83.78 രൂപയുമാണ് ഡീസല്‍ വില.

 

web desk 1: