X
    Categories: Health

കോവിഡ് അനുബന്ധ ഫംഗസ്; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍

കോവിഡ് രോഗമുക്തരായവരില്‍ അപൂര്‍വമായി കണ്ടു വരുന്ന അപകടകാരിയായ ഫംഗസ് ബാധയാണ് മ്യുകോര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ്. കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ ബ്ലാക്ക് ഫംഗസ് കാരണമാകാം. പ്രമേഹം പോലുള്ള സഹരോഗാവസ്ഥകളുള്ള കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് അണുബാധയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ കൃത്യ സമയത്ത് രോഗനിര്‍ണയം നടത്തി കഴിഞ്ഞാല്‍ കോവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് ബാധ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

നമുക്ക് ചുറ്റുമുള്ള മ്യൂക്കോര്‍മിസെറ്റസ് എന്ന തരം പൂപ്പലുണ്ടാക്കുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ്. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും, മറ്റ് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ മൂലം ഇതിനുള്ള മരുന്ന് കഴിക്കുന്നവരുമെല്ലാം ബ്ലാക്ക് ഫംഗസ് ഭീഷണി നേരിടുന്നു.

സാധാരണ ജലദോഷമോ, മൂക്കടപ്പോ, മൂക്കൊലിപ്പോ ഒക്കെയാകാം ഇതിന്റെ ലക്ഷണങ്ങള്‍ എന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇത് തിരിച്ചറിയുക എളുപ്പമല്ല. കണ്ണിലെയും കവിളിലെയും നീര്‍വീക്കം, മൂക്കില്‍ കറുത്ത വരണ്ട പുറംതോട് തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന കോവിഡ് രോഗികള്‍ക്കും കോവിഡ് രോഗമുക്തര്‍ക്കും ഉടനെ ബയോപ്‌സി നടത്തി ആന്റി ഫംഗല്‍ തെറാപ്പി ആരംഭിക്കണമെന്ന് ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍ വരുണ്‍ റായ് അഭിപ്രായപ്പെടുന്നു. ആദ്യം മൂക്കിനെയും പിന്നെ കണ്ണുകളെയും തുടര്‍ന്ന് തലച്ചോറിനെയുമാണ് ഈ ഫംഗസ് ബാധിക്കുക.
കോവിഡ് പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നതാണ് കോവിഡ് രോഗമുക്തരില്‍ ബ്ലാക്ക് ഫംഗസ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.

web desk 3: