X
    Categories: MoreViews

പ്രളയക്കെടുതി: കരിമീന്‍ ഉള്‍പ്പെടെ മത്സ്യങ്ങളില്‍ ഫംഗസ് ബാധ

തിരുവനന്തപുരം: പ്രളയത്തിനുശേഷം ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യങ്ങള്‍ക്ക് ഫംഗസ് രോഗം ബാധിച്ചതായി കണ്ടെത്തി. വടക്കന്‍ കേരളത്തിലും എറണാകുളം വൈപ്പിനിലും കൊല്ലം മണ്‍റോ തുരുത്തിലുമാണ് രോഗബാധയേറ്റ മത്സ്യങ്ങളെ കണ്ടെത്തിയത്.

ശരീരം അഴുകി വ്രണമാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിന്‍ഡ്രോം (ഇവിഎസ്) എന്ന ഫംഗസ് രോഗമാണ് മത്സ്യങ്ങളില്‍ പടരുന്നതെന്ന് കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

കരിമീന്‍, തിരുത, മാലാന്‍, കണമ്പ് തുടങ്ങിയ മീനുകളിലാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചത്.

പ്രളയത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളുടെ താപനിലയും ലവണാംശവും വ്യതിയാനം സംഭവിച്ചതാണ് രോഗം വ്യാപനത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

chandrika: