X

ജി 20 ഉച്ചകോടി സമാപിച്ചു; അടുത്തത് ബ്രസീലില്‍

ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അധ്യക്ഷപദവി ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കൈമാറിയത്. എങ്കിലും നവംബര്‍ വരെ അധ്യക്ഷ പദവി ഇന്ത്യയ്ക്കായിരിക്കും. നവംബറില്‍ ജി 20 വര്‍ക്കിങ് സെഷന്‍ ചേരും.

യു എന്‍ രക്ഷാ കൗണ്‍സിലില്‍ പരിഷ്‌കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സൈബര്‍ മേഖല ഭീകരതയ്ക്കും ഭീകരഫണ്ടിങ്ങിനും ഉപയോഗിക്കുന്നത് തടയണം. നിര്‍മ്മിത ബുദ്ധിയുടെ പ്രയോഗം മനുഷ്യകേന്ദ്രീകൃതമാകണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.

ഉച്ചകോടിക്കെത്തിയ ലോകനേതാക്കള്‍ രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സംഘം രാജ്ഘട്ടിലെത്തിയത്. രാജ്ഘട്ടിലെത്തിയ നേതാക്കളെ ഖാദി ഷോള്‍ അണിയിച്ചാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനകും ഒരുമിച്ചാണ് രാജ്ഘട്ടില്‍ നടന്നുനീങ്ങിയത്. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍ ഒപ്പുവച്ചു. ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാന്‍ ഇന്നലെ ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു

webdesk13: