X

ഗഗൻയാൻ: വനിതാ പൈലറ്റുമാരെ പരിഗണിക്കാൻ ഐഎസ്ആർഒ; ജൂണിൽ യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കും

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗന്‍യാനിന്റെ തുടര്‍യാത്രകളില്‍ വനിതാ യാത്രികരുമുണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്. യുദ്ധവിമാനപരിശീലകരെയും ബഹിരാകാശശാസ്ത്രജ്ഞരെയുമാണ് ബഹിരാകാശയാത്രക്കാരായി തിരഞ്ഞെടുക്കുന്നത്.

ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ഐഎസ്ആര്‍ഒ ബഹിരാകാശ യാത്രികരുടെ പൂള്‍ തയാറാക്കും. പൂളിലേക്ക് എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റുമാര്‍ക്കു പുറമേ ബഹിരാകാശ ഗവേഷകര്‍ ഉള്‍പ്പെടെ താല്‍പര്യമുള്ള ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തും. വനിതകള്‍ക്കും അവസരം നല്‍കുമെന്നും എസ്.സോമനാഥ് പറഞ്ഞു.

മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണു ഗഗന്‍യാന്‍ ദൗത്യത്തിന്റെ ലക്ഷ്യം. അതിന്റെ തുടര്‍ച്ചയായി നടത്തുന്ന ദൗത്യങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കാണു മുന്‍തൂക്കം നല്‍കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.

webdesk14: