X

കൊല്ലത്ത് പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു, എസ്ഐ അടക്കം മൂന്ന് പേരുടെ തലയ്ക്കടിച്ചു; പ്രതികള്‍ പിടിയില്‍

കൊല്ലം കടയ്ക്കലില്‍ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു. എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാരുടെ തലക്കടിച്ചു.പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

കഞ്ചാവ് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയാണ് ആക്രമണം ഉണ്ടായത്. പ്രതികളായ സജികുമാര്‍, നിഫാല്‍ എന്നിവരെ പൊലീസ് പിടികൂടി. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കാര്യമായി പരിക്കില്ല. പ്രതികളെ പിടികൂടിയതായും ഇവര്‍ നിരവധി കേസുകള്‍ പ്രതികളാണ് എന്നും പൊലീസ് അറിയിച്ചു.

webdesk11: