X
    Categories: keralaNews

സ്വത്ത് നല്‍കാത്തതിന് അമ്മൂമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

കൊച്ചാരക്കര: സ്വത്ത് എഴുതി നല്‍കാത്തതിന് അമ്മൂമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80)യാണ് മകളുടെ മകളായ നിഷ മരക്കഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നിഷയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മൂമ്മയുടെ പേരിലുള്ള സ്വത്ത് കൊച്ചുമകള്‍ക്ക് എഴുതി നല്‍കാത്തതാണ് വിരോധത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര സിഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: