X

ബംഗ്ലാദേശില്‍ വീണ്ടൂം ഗെയില്‍ സ്‌ഫോടനം, റെക്കോര്‍ഡ് : റാങ്പുര്‍ റൈഡേഴ്‌സിന് കിരീടം

 

ധാക്ക :വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ ഒരിക്കല്‍കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശ് പ്രീമയര്‍ ലീഗില്‍ റാങ്പൂര്‍ റൈഡേഴ്്സിന് കിരീടം. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത റൈഡേഴ്‌സ് ഗെയ്‌ലിന്റെ സെഞ്ച്വറി മികവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ധാക്ക ഡൈനാമിറ്റെസിന് നിശ്ചിത ഓഴവില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചിള്ളൂ.

സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ ഓപണര്‍ ജോണ്‍സണ്‍ ചാള്‍സിനെ തുടക്കത്തില്‍ നഷ്ടമായ റൈഡേഴ്‌സിനുവേണ്ടി മുന്‍ ന്യൂസിലന്റ് നായകന്‍ ബ്രണ്ടന്‍ മക്കലത്തെ സാക്ഷിയാക്കിയായിരുന്നു ഗെയ്‌ലിന്റെ താണ്ഡവം.

തനിക്കെതിരെ വന്ന പന്തുകള്‍ ഒന്ന് ഒന്നായി അതിരുകടത്തിയ വിന്‍ഡീസ് താരം 69 പന്തില്‍ അഞ്ചു ഫോറിന്റെയും 18 സിക്‌സിന്റെയും അകമ്പടിയോടെ പുറത്താകാതെ 146 റണ്‍സ് നേടി. ടി20യില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന കളിക്കാരന്‍, ടി20യില്‍ പതിനൊന്നായിരം റണ്‍സ് കടക്കുന്ന ആദ്യ താരം, ടി20യില്‍ 20 സെഞ്ച്വറിനേടുന്ന ആദ്യതാരം എന്നീ റെക്കോര്‍ഡുകള്‍ ഗെയ്‌ലിന് സ്വന്താമായി. കഴിഞ്ഞ മത്സരത്തില്‍ ടി-20യില്‍ 800 സിക്‌സര്‍ നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും ഗെയ്ല്‍ കര്സ്ഥമാക്കിയിരുന്നു. ലീഗില്‍ നടപ്പുസീസണില്‍ 11 മത്സരങ്ങളില്‍ നിന്നായി 54 ശരാശരിയില്‍ 485 റണ്‍സു നേടിയ ഗെയ്ല്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരം. മെക്കല്ലം 43 പന്തില്‍ 51 റണ്‍സെടുത്തു. ഇരുവരും തമ്മില്‍ രണ്ടാം വിക്കറ്റില്‍ 196 റണ്‍സിന്റെ ടകൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

202 റണ്‍സെന്ന വിജയലക്ഷ്യവുമായിറങ്ങിയ ധാക്ക ഡൈനാമിറ്റെസിന് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ അവസരിത്തിനൊത്ത് ഉയര്‍ന്നില്ല. വീക്കറ്റര്‍ കീപ്പര്‍ ജഹ്‌റുല്‍ ഇസ്‌ലാം (50 )മാത്രമാണ് മോശമല്ലാത്ത പ്രകടനം പുറത്തെടുത്തത്.

chandrika: