X
    Categories: MoreViews

ദുരന്തത്തിനു ശേഷവും കനിവില്ലാതെ യോഗി സര്‍ക്കാര്‍, മൃതദേഹങ്ങള്‍ കൊണ്ടു പോയത് ബൈക്കിലും ഓട്ടോയിലും

 

ഉത്തര്‍പ്രദേശ് ഗൊരഖ്പൂരില്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച കുട്ടികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. മസ്തിഷ്‌കജ്വരത്തിന് ചികിത്സയിലായിരുന്ന പതിനൊന്നിലധികം കുട്ടികളാണ് ഇന്ന് രാവിലെ മരിച്ചത്.

രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തില്‍ പക്ഷേ ഉത്തര്‍ പ്രദേശ് സര്‍ക്കാറോ ബി.ആര്‍.ഡി ആശുപത്രിയോ വേണ്ട ഗൗരവം കാണിക്കുന്നില്ലെന്നതാണ് തുടര്‍ നടപടികള്‍ മനസ്സിലാക്കിത്തരുന്നത്.

ഇന്നലെ പുലര്‍ച്ചയും രാത്രിയുമായി മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കൊണ്ടു പോകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും സൗകര്യം ചെയ്തില്ല. മരിച്ചു കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ബൈക്കിലും ഓട്ടോയിലുമായാണ് രക്ഷിതാക്കള്‍ വീട്ടിലേക്കു കൊണ്ടു പോയത്. ആംബുലന്‍സ് വിട്ടു നല്‍ക്കാത്തത് ഞായറാഴ്ച ആയതുകൊണ്ടാണെന്നായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ വിചിത്ര വിശദീകരണം.

എന്നാല്‍ ഉച്ചക്ക് ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി മരണ ദുരന്തത്തെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആശുപത്രിയുടെ വീഴ്ചകള്‍ അംഗീകരിക്കാതെ മറ്റു കാരണങ്ങള്‍ കൊണ്ടാണ് മരണം സംഭവിച്ചത് എന്നായിരുന്നു വിശദീകരണം. അതേസമയം മരണാന്തരവും സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്ന ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അന്വോഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനാണ് യോഗി സര്‍ക്കാറിന്റെ ശ്രമിക്കുന്നത്.

chandrika: