X

ഗോവന്‍ നാടകമൊരുക്കാന്‍ ഗഡ്കരി ഉറക്കമൊഴിച്ചത് രാവുകള്‍

മാര്‍ച്ച് പതിനൊന്നിന്റെ വൈകുന്നേര സമയത്താണ് ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ യുടെ ഒരു ഫോണ്‍ വിളി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ തേടിയെത്തുന്നത്. പാര്‍ട്ടിക്കെതിരില്‍ ഗോവയില്‍ മത്സരിച്ച ഏതാനും എം എല്‍ എ മാരുടെ പിന്തുണ കൂടി നേടിയെടുക്കാന്‍ എന്തും ചെയ്യണം.

പാര്‍ട്ടിയുടെ യു.പി വിജയത്തിനു പിന്നാലെ പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ ക്ക് രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയിലും സര്‍ക്കര്‍ രുപീകരിക്കാന്‍ അതിയായ ആഗ്രഹമായിരുന്നു. അതേസമയം പാര്‍ട്ടിക്കാകട്ടെ ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.
‘ഞാന്‍ ഗോവയില്‍ പോയപ്പോള്‍ അവിടുത്തെ സമസ്ഥാന നേതാക്കള്‍ എന്നോട് പറഞ്ഞത് മനോഹര്‍ പരീക്കര്‍ കാബിനറ്റ് മന്ത്രി ആയ സ്ഥിതിക്ക് അദ്ദേഹം തിരിച്ചു വരാത്തതാവും നല്ലത്’ ഗഡ്കരി പറഞ്ഞു.

എന്നാല്‍ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ചെറു പാര്‍ട്ടികളെ സമീപിച്ചപ്പോള്‍ അവര്‍ പരീക്കര്‍ അല്ലാതെ മറ്റാരോടും താല്‍പര്യമില്ലായിരുന്നു.

അന്ന് തനിക്ക് ഉറക്കമില്ലാത്ത രാവായിരുന്നു എന്ന് ഗഡ്കരി സാക്ഷ്യപ്പെടുത്തുന്നു. പിന്നെ പരീക്കറിന്റെ മുഖ്യമന്ത്രിസ്ഥാനം ഉറപ്പു വരുത്തന്നത് വരെ തന്ത്രങ്ങളൊരിക്കി പനാജിയില്‍ തന്നെ തങ്ങി.

chandrika: