X

അരലക്ഷത്തോടടുത്ത് സ്വർണവില; നാലുദിവസത്തിനിടെ 1200 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,200 രൂപയിലെത്തി. ഗ്രാമിന് 6025 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ സ്വര്‍ണവിലയേക്കാള്‍ 1880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 6025 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ ഈയാഴ്ച മാത്രം സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 3.5 ശതമാനം വർധനയുണ്ടായി. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് സ്​പോട്ട് ഗോൾഡിന്റെ വില വർധിക്കുന്നത്. ആഗോള ഓഹരി വിപണികളിലും മുന്നേറ്റം ദൃശ്യമാണ്.

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ 5790 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പിന്നീടിങ്ങോട്ട് തുടര്‍ച്ചയായി വര്‍ധിച്ചാണ് സ്വര്‍ണവില പവന് അരലക്ഷത്തിനടുത്ത് എന്ന വമ്പന്‍ നിരക്കിലെത്തിയിരിക്കുന്നത്.

webdesk14: