X

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

കൊച്ചി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏറിയും കുറഞ്ഞുമിരുന്ന സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. പവന് ഇന്ന് 360 രൂപ കൂടി. രണ്ടു മാസത്തിനിടെ 4,800 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വീണ്ടും കൂടിയത്. ഇന്ന് 37,560 രൂപയാണ് പവന്‍ വില. ഓഗസ്റ്റ് ഏഴിലെ 42,000 രൂപയില്‍ നിന്നാണ് സ്വര്‍ണം താഴോട്ടു പോയത്.

ഗ്രാമിന് 4,695 രൂപയാണ് വില. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. സംസ്ഥാനത്ത് രണ്ടു ദിവസമായി സ്വര്‍ണ വില പവന് 37,200ല്‍ നില്‍ക്കുകയായിരുന്നു. ഗ്രാമിന് 4,650 രൂപയും.

കഴിഞ്ഞ സെപ്തംബര്‍ 24നാണ് സ്വര്‍ണവിലയില്‍ ഈയടുത്ത്് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. പവന് 36,720 രൂപയായിരുന്നു വില. സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും.

പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.

web desk 1: