X
    Categories: businessNews

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് കഴിഞ്ഞ ഏപ്രില്‍ മാസത്തെ വില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍നിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ് കുറവുണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് 32,800 രൂപനിലവാരത്തില്‍ ഇതിനുമുമ്പ് സ്വര്‍ണവിലയെത്തിയത്.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,683.56 ഡോളര്‍ നിലവാരത്തിലെത്തി. യുഎസിലെ ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍നിന്ന് പിന്‍വാങ്ങുന്നതാണ് തുടര്‍ച്ചയായി വിലയിടിയാനിടയാക്കിയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആദ്യവാരത്തിലാണ് സ്വര്‍ണവില 42000 രൂപയിലെത്തിയത്. കോവിഡ് പ്രതിസന്ധിയും ചൈന-യുഎസ് ശീതസമരവും എല്ലാം സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായിരുന്നു. കോവിഡ് പ്രതിസന്ധി അയഞ്ഞതോടെയാണ് സ്വര്‍ണവിലയിലും ഇടിവുണ്ടായത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: