X

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിച്ചത് 35 ലക്ഷം രൂപയുടെ സ്വര്‍ണം

കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപേയോളം വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. തിരൂര്‍ സ്വദേശി മുസ്തഫ (30)യാണ് പിടിയിലായത്. കരിപ്പൂര്‍ വിമാത്താവളത്തിന് പുറത്തുനിന്ന് പിടികൂടുന്ന 88-മത്തെ കേസാണിത്. മിശ്രിതരൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച 636 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ബുധനാഴ്ച്ച രാവിലെ 7.30ന് ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.45 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുസ്തഫയെ പ്രതി കരിപ്പൂരിലെത്തിയത്. പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി .എസ്.സുജിത് ദാസിന്് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. സ്വര്‍ണമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. ദേഹപരിശോധനയിലും പോലീസിന് സ്വര്‍ണം കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് എക്‌സറേ എടുത്തപ്പോഴാണ് ശരീരത്തിനുള്ളില്‍ 3 ക്യാപ്‌സൂളുകളാക്കി സ്വര്‍ണം ഒളിപ്പിച്ചത് കണ്ടെത്തിയത്.

 

 

 

 

webdesk14: