X

സ്വര്‍ണക്കടത്ത്; കസ്റ്റംസ് കുറ്റപത്രം സമര്‍പിച്ചു, സരിത് ഒന്നാംപ്രതി, ശിവശങ്കര്‍ 29ാം പ്രതി

കൊച്ചി: നയതന്ത്ര ബഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പിച്ചു. പിഎസ് സരിത്ത് ഒന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ 29ാം പ്രതിയുമാണ്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് 3000 പേജുള്ള കുറ്റപത്രം സമര്‍പിച്ചത്. അതേസമയം കുറ്റപത്രത്തില്‍ ഫൈസല്‍ ഫരീദിനെ പ്രതി ചേര്‍ത്തിട്ടില്ല.

സരിത്താണ് വിമാനതാവളത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. കടത്ത് നടക്കുന്ന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതാണ് ശിവശങ്കറിനെതിരായ കുറ്റം. സ്വപ്‌ന, സരിത്, സന്ദീപ് എന്നീ പ്രതികളില്‍ നിന്ന് സ്വര്‍ണക്കടത്തിനെ കുറിച്ച് വ്യക്തമായ അറിവ് എം ശിവശങ്കറിന് ലഭിച്ചിരുന്നു. ഉന്നത പദവിയിലുള്ള അദ്ദേഹം അത് പുറത്തു പറയാതെ കൂട്ടുനിന്നു. ഇത് ഗുരുതരമായ കുറ്റമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

അതിനിടെ സ്വര്‍ണക്കടത്ത് പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറഞ്ഞു.

web desk 1: