X

ഒറ്റത്തവണ പ്ലാസ്റ്റിക്കിന് ഗുഡ്‌ബൈ

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പന്നങ്ങള്‍ക്കുള്ള നിരോധനം ഇന്ന് പ്രാബല്യത്തില്‍ വരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ പ്രകാരമുള്ള നിശ്ചിത പ്ലാസ്റ്റിക്ക് ഉള്‍പ്പന്നങ്ങള്‍ക്കാണ് നിരോധനം ബാധകം. നിരോധിത ഉത്പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടി ഉണ്ടാകും. കേന്ദ്രം നിരോധിച്ച ഉല്‍ പ്പന്നങ്ങള്‍ പുറമെ 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുളള ഉല്‍പന്നങ്ങളും നിരോധനത്തിന്റെ പരിധിയില്‍ വരും. തുടക്കത്തില്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ലഭിക്കാവുന്നതും ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുമടക്കം നടപടികളുണ്ടാകും.

Chandrika Web: