X
    Categories: main stories

ജിമെയില്‍,യൂട്യൂബ് ഉള്‍പ്പെടെ ഗൂഗിളിന്റെ സേവനങ്ങള്‍ ലോകവ്യാപകമായി പണിമുടക്കി

ന്യൂഡല്‍ഹി: ജിമെയില്‍,യൂട്യൂബ് തുടങ്ങിയ ഗൂഗിളിന്റെ സേവനങ്ങള്‍ ലോകമാകെ തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഇന്ത്യയടക്കം ലോകത്തിന്റെ പല കോണുകളിലുള്ളവര്‍ക്കും ഗൂഗിള്‍ സേവനങ്ങള്‍ കിട്ടാതായത്. ഓഫ്‌ലൈന്‍ ആണെന്നായിരുന്നു ഉപയോക്താക്കള്‍ക്കു കിട്ടിയ അറിയിപ്പ്. മൊബൈലില്‍ തുറക്കുമ്പോള്‍ ചിലര്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള സന്ദേശങ്ങളും ലഭിച്ചു. ഒരു മണിക്കൂറിനുശേഷം പ്രശ്‌നം പരിഹരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വിഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബ്, ഗൂഗിള്‍ ഡ്രൈവ്, വെബ്‌സൈറ്റ്, കോണ്‍ടാക്ട്‌സ്, ഡോക്‌സ് തുടങ്ങിയവയ്ക്കുള്‍പ്പെടെ പ്രശ്‌നം കാണിച്ചിരുന്നു. വൈകിട്ട് 5.42ന് യുട്യൂബുമായി ബന്ധപ്പെട്ട് 24,000ലേറെ കേസുകളും ജിമെയിലിന് 11,000ലേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി ഡൗണ്‍ഡിറ്റക്ടര്‍ രേഖ പറയുന്നു. പ്രശ്‌നമുള്ളതായും പരിശോധിക്കുന്നതായും യുട്യൂബ് ട്വീറ്റ് ചെയ്തു.

അതേസമയം ആഗോള ഭീമനായ ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിന്റെ കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: