main stories
ജിമെയില്‍,യൂട്യൂബ് ഉള്‍പ്പെടെ ഗൂഗിളിന്റെ സേവനങ്ങള്‍ ലോകവ്യാപകമായി പണിമുടക്കി
പ്രശ്‌നങ്ങള്‍ പരിഹരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ന്യൂഡല്‍ഹി: ജിമെയില്‍,യൂട്യൂബ് തുടങ്ങിയ ഗൂഗിളിന്റെ സേവനങ്ങള്‍ ലോകമാകെ തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഇന്ത്യയടക്കം ലോകത്തിന്റെ പല കോണുകളിലുള്ളവര്‍ക്കും ഗൂഗിള്‍ സേവനങ്ങള്‍ കിട്ടാതായത്. ഓഫ്‌ലൈന്‍ ആണെന്നായിരുന്നു ഉപയോക്താക്കള്‍ക്കു കിട്ടിയ അറിയിപ്പ്. മൊബൈലില്‍ തുറക്കുമ്പോള്‍ ചിലര്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള സന്ദേശങ്ങളും ലഭിച്ചു. ഒരു മണിക്കൂറിനുശേഷം പ്രശ്‌നം പരിഹരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വിഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബ്, ഗൂഗിള്‍ ഡ്രൈവ്, വെബ്‌സൈറ്റ്, കോണ്‍ടാക്ട്‌സ്, ഡോക്‌സ് തുടങ്ങിയവയ്ക്കുള്‍പ്പെടെ പ്രശ്‌നം കാണിച്ചിരുന്നു. വൈകിട്ട് 5.42ന് യുട്യൂബുമായി ബന്ധപ്പെട്ട് 24,000ലേറെ കേസുകളും ജിമെയിലിന് 11,000ലേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി ഡൗണ്‍ഡിറ്റക്ടര്‍ രേഖ പറയുന്നു. പ്രശ്‌നമുള്ളതായും പരിശോധിക്കുന്നതായും യുട്യൂബ് ട്വീറ്റ് ചെയ്തു.
അതേസമയം ആഗോള ഭീമനായ ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിന്റെ കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
kerala
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
കനത്ത പൊലീസ് സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട് പിന്നാലെ പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി. കനത്ത പൊലീസ് സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്. ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക.
536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്.
4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.
ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല. അവ എത്തിച്ച് നല്‍കും. പുറത്ത് ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതില്‍. ഇതിനു മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുത വേലി. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറും. ഇതില്‍ 24 മണിക്കൂറം നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.
ഇന്ന് രാവിലെ 7 മണിക്ക് ശേഷമാണ് ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയത്.
kerala
ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കണ്ണൂര്‍ നഗരത്തിലെ വീട്ടിലെ കിണറ്റില്‍
പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി.

കണ്ണൂര്‍ ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തിലെ തളാപ്പില്‍ ഒരു വീട്ടിലെ കിണറില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.
കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇന്ന് രാവിലെ ജയില്‍ അധികൃതര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.
പുലര്‍ച്ചെ 1.15ഓടെ ഇയാള്‍ ജയില്‍ ചാടിയത്. സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. വ,്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടമുണ്ടാക്കി ഇയാള്‍ മതില്‍ ചാടുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.
കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ല്‍ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില്‍ നിന്നും വിവരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള തളാപ്പ് ക്ഷേത്രത്തിനടുത്ത് നിന്നാണ് ഗോവിന്ദച്ചാമിയെ പിടിയിലായത്. ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും.
ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടുവെന്നായിരുന്നു പ്രദേശവാസികള്‍ പറയുന്നത്.
ജയിലിന് നാല് കിലോമീറ്റര്‍ അകലെ നിന്നാണ് പിടികൂടിയത്. ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയെന്നും പറയുന്നു.
ഇയാളുടെ കൈയ്യില്‍ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂര്‍ ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിന്‍തുടര്‍ന്നിരുന്നു.
സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി പുലര്‍ച്ചെ 1.15 ടെ ജയില്‍ ചാടിയത്. ഇന്ന് രാവിലെ ഇയാളെ പാര്‍പ്പിച്ച സെല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടിയതായി മനസിലായത്. പത്താം ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.
സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയലിനു പുറത്തേക്ക് ചാടിയത്.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്
-
india2 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala3 days ago
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
-
kerala3 days ago
അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം
-
kerala3 days ago
വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന് വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്