local
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
* ലുലു ഹാപ്പിനെസ്സ് അംഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ് ആസ്വദിക്കാം
കോഴിക്കോട്: ഓഫറുകളുടെ പെരുമഴക്കാലവുമായി 50 ശതമാനം കിഴിവിൽ ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കമാകും. മൂന്ന് മുതൽ 6 വരെയാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങൾക്ക് ഇന്ന് മുതൽ ഓഫർ ലഭ്യമാകും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിന്ന് ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടരുന്ന കിഴിവ് വിൽപ്പനയും ഇതോടൊപ്പം തുടരുകാണ്. ജൂൺ 20ന് തുടക്കമായ എൻഡ് ഓഫ്സീ സൺ സെയിൽ ജൂലൈ 20 വരെ തുടരും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകൾ ഓഫർ വിൽപ്പനയുടെ ഭാഗമാകും.. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ വാങ്ങിക്കാൻ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താം.
local
മുസ്‌ലിം സര്‍വ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മുസ്‌ലിം സർവ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ,വിവിധ മേഖലകളിൽ സ്തുത്യാർഹമായ സേവനം നടത്തിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
മട്ടാഞ്ചേരി : മുസ്‌ലിം സർവ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ,വിവിധ മേഖലകളിൽ സ്തുത്യാർഹമായ സേവനം നടത്തിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
പനയപള്ളി എം.എം.ഒ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.എ.ഇക്ബാൽ അധ്യക്ഷത വഹിച്ചു .നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. മനാഫ് ,കൗൺസിലർ സുഹാന സുബൈർ ,എച്ച്.ഇ.മുഹമ്മദ് ബാബു സേട്ട് ,സിയാദ് ഹുസൈൻ ,ഡോ :ശ്രീറാം ചന്ദ്രൻ, കോഡിനേറ്റർ വി.വൈ.നാസർ അഡ്വ: കെ.കെ.അബദുൽ സമദ് ,എം.എം.സലീം എന്നിവർ സംസാരിച്ചു.
കേരള നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ എം.ജെ. സക്കരിയ സേട്ടിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എം.എസ്.എസ് സേവന രത്ന പുരസ്കാരം ആസിഫ് അഹമ്മദ് സേട്ടിന് സമ്മാനിച്ചു. ഡോ: പ്രൊഫ: മുഹമ്മദ് യൂസഫ് ,ആത്മാനന്ദ റാവു ,സാബു അലി ,മേരി ക്രിസ്റ്റഫർ ,നബീല ഹക്കിം ,ആലിയ റിയാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു .മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ,ഗൗതം ആശുപത്രി ,ലിറ്റിൽ ഫ്ളവർ ഐ.ആശുപത്രി ,മാകെയർ ഡയഗനോ സ്റ്റിക് ആൻറ് പോളി ക്ലിനിക്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഗ്രേറ്റർ കൊച്ചി ബ്രാഞ്ച്, ചുള്ളിക്കൽ അൽഫ ലൈഫ് ക്ലിൻ പോളി ക്ലിനിക് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് .സെക്രട്ടറി കെ.എം.മുഹമ്മദ് അഷറഫ് സ്വാഗതവും, വനിത വിഭാഗം സെക്രട്ടറി ഫാസില ആസിഫ് നന്ദിയും പറഞ്ഞു.
local
നന്തി ആശാനികേതനിലെ എഴുപതോളം നിർധനരക്ക് ഓണസദ്യയൊരുക്കി ബ്ലോക്ക് മെംബർ
നന്തിബസാർ: നന്തി ആശാനികേതൻ അന്തേവാസി കേന്ദ്രത്തിലെ എഴുപതോളം നിർധനരും നിരാലംബരും അനാഥകരും ഭിന്നശേഷി ക്കാരുമായ മനുഷ്യർക്ക് ഓണഘോഷത്തിൻ്റെ ഭാഗമായി ഓണസദ്യ ഒരുക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ആരാരുമില്ലാത്ത മനുഷ്യൻമാരെ ചേർത്ത് പിടിക്കുന്ന കേരളത്തിലെ എഫ്.എം ആറിൻ്റെ കിഴിലുള്ള രണ്ടാമത്തെ സ്ഥാപനമാണ് നന്തി ആശാനികേതൻ.മുഹമ്മദലി യുടെ നേതൃത്വത്തിൽ നിരവധി ക്ഷേമ പദ്ധതികൾ ഇവിടെ നടത്തുന്നുണ്ട്.ചടങ്ങ് ജില്ലാ പഞ്ചായത്തംഗം പി സി ഷീബ ഉൽഘാടനം ചെയ്തു.
പി.കെ മുഹമ്മദലി ആധ്യക്ഷത വഹിച്ചു.വിപി ഇബ്രാഹിം കുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.ജനപ്രതിനിധികളായ ശ്രീലത പി എം,കെ.പി കരിം ശശീധരൻ,ബീർബൽ എന്നിവർ സംസാരിച്ചു സന്തോഷ് ടി.കെ സ്വാഗതവും റഫീഖ് ഇയ്യത്ത് കുനി നന്ദിയും പറഞ്ഞു. തുടങ്ങി സാമൂഹ്യ സാസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ സംബസിച്ചു
local
മൂന്നാം ഗഡു വിഴുങ്ങിയ അപഹാസ്യ സമരം ജനം തിരിച്ചറിയുക
.പദ്ധതികൾ നടപ്പിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണാധികാരം ഉണ്ട്.പക്ഷെ കഴിഞ്ഞ പത്ത് വർഷക്കാലം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പിണറായി സർക്കാർനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അധികാരം താഴെ തട്ടിലേക്ക് വിട്ട് കൊടുക്കാൻ മടി കാണിച്ചു. കേരളത്തിൻ്റെ ജനകീയാസൂത്രണത്തെ താറുമാറാക്കി
പി.കെ മുഹമ്മദലി
2025-26 സാമ്പത്തിക വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മൂന്നാംഗഡു പൂർണ്ണമായും വിഴുങ്ങി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ഗുരുതരായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുകയും കടക്കെണിയിൽ ആക്കുകയും ചെയ്ത സി പി എമ്മും ഇടതു പക്ഷവും ഭരണം നഷ്ടപ്പെട്ടപ്പോൾ യൂ ഡി എഫ് അവതരിപ്പിച്ച ബജറ്റിൽ പദ്ധതി വിഹിതം വെട്ടികുറച്ചു എന്ന് പറഞ്ഞു നടത്തുന്ന പരിഹാസ്യമായ നാടകീയമായ സമരത്തെ ജനം തിരിച്ചറിയേണ്ടതുണ്ട്
പഞ്ചായത്ത് എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനുംസ്ത്രികളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയുമെല്ലാം ക്ഷേമം ഉറപ്പാക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസ മേഖലകളെയെല്ലാം ശക്തി പെടുത്താൻ വേണ്ടിയാണ്.പദ്ധതികൾ നടപ്പിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണാധികാരം ഉണ്ട്.പക്ഷെ കഴിഞ്ഞ പത്ത് വർഷക്കാലം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പിണറായി സർക്കാർനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അധികാരം താഴെ തട്ടിലേക്ക് വിട്ട് കൊടുക്കാൻ മടി കാണിച്ചു. കേരളത്തിൻ്റെ ജനകീയാസൂത്രണത്തെ താറുമാറാക്കി
മൊത്ത പദ്ധതി വിഹിതമായ 9100 കോടിയിൽ നിന്ന് മൂന്നാം ഗഡു ലഭിക്കാത്തത് മൂലം 2651 കോടി രൂപയാണ് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥികളുടെ ഓണറേറിയാം വർധിപ്പിക്കും എന്ന് പറഞ്ഞു വലിയ പരസ്യ കോലാഹലങ്ങൾ നൽകി സ്വന്തം ഭരണ കാലത്തു വർധിപ്പിച്ച ഉത്തരവ് പുറപ്പെടുവിക്കാതെ ഭരണം നഷ്ടപ്പെട്ടപ്പോൾ ഹോണറേറിയത്തിന് വേണ്ടി മുറവിളികൂട്ടുന്നതിന്റെ യുക്തി ഇടതുപക്ഷം വിശദികരിക്കണ്ടതുണ്ട്. ഇടത് പക്ഷ ഭരണം സൃഷ്ടിച്ച സാമ്പത്തിക അരാജകത്വത്തിൽ നിന്ന് കേരളത്തിന്റെ സാമ്പത്ത് വ്യവസ്ഥയെ രക്ഷപ്പെടുത്തൻ ഉതകുന്ന രൂപത്തിലുള്ള ബജറ്റ് യൂ ഡി എഫ് ഗവണ്മെന്റ് അവതരിപ്പിച്ചപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പടെ എല്ലാ വകുപ്പും അനിവാര്യമായ സാമ്പത്തിക വിഹിതം ഉൾപ്പെടുത്തിയുട്ടുണ്ട്. കൂടാതെ കേന്ദ്ര ധനകാര്യ കമ്മിഷൻ ബ്ലോക്ക് പഞ്ചായത്തുകൾക്ക് പകുതിയിലേറെ ഫണ്ട് വെട്ടികുറച്ചിരിക്കുകയാണ്. കേന്ദ്രം വെട്ടികുറച്ചത് പറയാൻ ഇടതുപക്ഷം മടിക്കുന്നത് എന്തിനാണ്
തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പൂർണ്ണമായി എടുത്ത് മാറ്റിയ,മൂന്നാം ഗഡു ഫണ്ട് വെട്ടി കുറച്ച,ഓണറേറിയം വർധിപ്പിച്ചു എന്ന് പറഞ്ഞു ജനപ്രതിനിധികളെ കമ്പിളിപ്പിച്ച പിണറായി വിജയൻ്റെ വീട്ടിലക്കോണ് ഇടതുപക്ഷം സമരം നടത്തേണ്ടത്. അധികാരം വികേന്ദ്രീകരണം ഗ്രാമ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് പഞ്ചായത്ത് നഗരസഭകൾക്ക് തിരുമാനമെടുക്കാൻ വേണ്ടത്ര സ്വാത്രന്ത്ര്യം നൽകി ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കും പൂർണ്ണാധികാരം നൽകി മെച്ചപെടുത്താനാണ് പുതിയ സർക്കാറിൻ്റെ തീരുമാനവും സമീപനവും
-
kerala1 day agoമുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News1 day agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News2 days ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india2 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News2 days agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More1 day agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News2 days agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala2 days agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

