X
    Categories: CultureMoreViews

ഡാര്‍ജിലിംഗ് ചായ കുടിച്ച് ദുരിതബാധിതരെ സഹായിക്കാം: കേരളത്തിനായി ചായവിറ്റ് ഗൂര്‍ഖ വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ സഹായിക്കാന്‍ ജെ.എന്‍.യു ക്യാമ്പസില്‍ ചായക്കച്ചവടവുമായി ഗൂര്‍ഖ വിദ്യാര്‍ഥികള്‍. ഓഗസ്റ്റ് 25, 26 ദിവസങ്ങളിലാണ് ഇവര്‍ കേരളത്തിനായി നന്‍മയുടെ കരങ്ങള്‍ നീട്ടിയത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയും ജീവിത സൗകര്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് ഈ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിലാണ് കേരളത്തിനായും രണ്ട് ദിവസം ഇവര്‍ നീക്കിവെച്ചത്.

ഡാര്‍ജിലിംഗ് ചായ രുചിച്ച് കേരളത്തിലെ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നല്‍കാനാണ് ഇവരുടെ ആഹ്വാനം. കട്ടന്‍ ചായയും പാല്‍ ചായയും സമരകേന്ദ്രത്തില്‍ സബര്‍മതി ധാബയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. നേപ്പാളി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ടുള്ള സമരഗാനങ്ങളും നാടോടിപ്പാട്ടുകളുമായി സബര്‍മതി ധാബയില്‍ ഈ സംഘം സജീവമാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: