X

ഗൗരി ലങ്കേഷ് വധം; സി.സിടി.വി ദൃശ്യങ്ങള്‍ അമേരിക്കയിലെ ലാബിലേക്ക് അയച്ചു

ബാംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ മുഖ്യ തെളിവായ സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലെ ഡിജിറ്റല്‍ ലാബിലേക്ക് അയച്ചു. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന രണ്ട് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം പുറത്തുവന്നാല്‍ അന്വേഷണത്തിന് നിര്‍ണ്ണായകമാകും. ഐ.ജി. ബി.കെ സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതികളുടെ ചിത്രങ്ങള്‍ക്ക് വ്യക്തതയില്ല. അതിനാല്‍ ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് യുഎസിലെ ലാബിലേക്ക് ദൃശ്യങ്ങള്‍ അന്വേഷണ സംഘം കൈമാറിയത്. രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.

സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. പിന്തുടര്‍ന്നെത്തിയവരാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും
മൂന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു.

chandrika: