X

നയപ്രഖ്യാപനപ്രസംഗം നാളെ; കേന്ദ്ര വിമര്‍ശനങ്ങള്‍ പ്രസംഗത്തില്‍ നിന്ന് ഗവര്‍ണര്‍ ഒഴിവാക്കുമോ എന്നത് നിര്‍ണായകം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ ആരംഭിക്കും. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ പ്രസംഗത്തിലെ കേന്ദ്ര വിരുദ്ധപരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് സംസ്ഥാനബജറ്റ്.സംസ്ഥാന സര്‍ക്കാര്‍ അയച്ച നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. മാറ്റങ്ങള്‍ ഒന്നും നിര്‍ദേശിക്കാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ തിരിച്ചയച്ചത്.

സാമ്പത്തികമായി ഞെരുക്കം ഉണ്ടാക്കുന്ന കേന്ദ്രത്തിനെതിരെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശനമുണ്ടെന്നാണ് സൂചന. ഇതും ഒഴിവാക്കാതെയാണ് ഗവര്‍ണര്‍ തിരിച്ചയച്ചിരിക്കുന്നത്. മറ്റന്നാള്‍ രാവിലെ 9 മണിക്ക് നിയമസഭ ചേരുമ്പോള്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. കേന്ദ്ര വിമര്‍ശനങ്ങള്‍ പ്രസംഗത്തില്‍ നിന്ന് അദ്ദേഹം ഒഴിവാക്കുമോ എന്ന് ഏവരും ഉറ്റ് നോക്കുന്നുണ്ട്.

 

webdesk14: