X

ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി -ഇ.പി. ജയരാജന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കണ്ണൂര്‍ വി സി നിയമനത്തിലും ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തിനും രൂക്ഷവിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എതിരെയാണ് ഇ പി ജയരാജന്‍ രംഗത്ത് വന്നത്.

ഗവര്‍ണര്‍ക്ക് മാനസികവിഭ്രാന്തി ആണെന്നും സ്വയം രാജിവയ്ക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസുമായി 1986 മുതല്‍ ബന്ധം ഉണ്ടെന്ന് അദ്ദേഹം പറയുന്നു, അങ്ങനെയാണെങ്കില്‍ ആ പദവിയില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല, പാകത എത്തിയ ഒരു ഭരണ കര്‍ത്താവിന്റെ സമീപനം ഒന്നുംതന്നെ അദ്ദേഹത്തില്‍ കാണാന്‍ സാധിച്ചില്ല, അദ്ദേഹത്തിന് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട് ഇ പി ജയരാജന്‍ പറഞ്ഞു.

ഇന്ന് അദ്ദേഹത്തിന് സംഭവിച്ച മാനസിക അസ്വാസ്ഥ്യം എന്തെന്നത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം സ്വയം രാജിവച്ചു പുറത്തു പോകുന്നതാണ് അദ്ദേഹത്തിനു ഉചിതം ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

web desk 3: