X
    Categories: MoreViews

ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശിപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

ന്യൂഡല്‍ഹി: പി.ഡി.പി-ബി.ജെ.പി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം. ഇതുസംബന്ധിച്ച ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെതുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എട്ടാം തവണയാണ് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്.

സഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ബി.ജെ.പി ഇന്നലെ ഉച്ചയോടെ പ്രഖ്യാപിച്ചതോടെയാണ് മൂന്നു വര്‍ഷമായി തുടരുന്ന സഖ്യ സര്‍ക്കാറിന് അന്ത്യമായത്.
തീവ്രവാദം വര്‍ധിക്കല്‍, വിഘടനവാദ പ്രവണത തുടങ്ങിയവയായിരുന്നു പിന്മാറ്റത്തിന് കാരണമായി ബി.ജെ.പി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ റമസാന്‍ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോള്‍ സഖ്യം ഉപേക്ഷിക്കുന്നതിലേക്ക് ബി.ജെ.പിയെ എത്തിച്ചതെന്നാണ് വിലയിരുത്തല്‍.

chandrika: