X
    Categories: indiaNews

അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 30 വരെ തുടരും

ഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 30 വരെ തുടരും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം.

അതേസമയം, കാര്‍ഗോ വിമാനങ്ങളുടെ സര്‍വീസ് തുടരും. ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തും. പ്രത്യേക റൂട്ടുകളില്‍ സര്‍വീസുകള്‍ക്കും അനുമതിയുണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ ലോക്ഡൗണിന് പിന്നാലെ മേയില്‍ തന്നെ പുനഃരാരംഭിച്ചിരുന്നു. ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സര്‍വീസ് ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍, അന്താരാഷ്ട്ര റൂട്ടുകളില്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളും ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങളുമാണ് സര്‍വിസ് നടത്തുന്നത്.

 

web desk 3: