X

ഭീഷണി കൊണ്ടോ വിദ്വേഷം കൊണ്ടോ നിലപാട് മാറ്റില്ല; കര്‍ഷകര്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് ഗ്രെറ്റ ത്യുന്‍ബര്‍ഗ്

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് കേസെടുത്തിട്ടും കര്‍ഷകര്‍ക്ക് അനുകൂല നിലപാട് മാറ്റാതെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബര്‍ഗ്. ഭീഷണികള്‍ക്ക് മുന്നില്‍ നിലപാട് മാറ്റാന്‍ ആകില്ലെന്നും ഗ്രേറ്റ. ട്വിറ്ററിലൂടെയാണ് പ്രതികരണം.

‘സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്നു. വിദ്വേഷം കൊണ്ടോ ഭീഷണി കൊണ്ടോ മനുഷ്യാവകാശ ലംഘനം കൊണ്ടോ നിലപാട് മാറ്റാന്‍ കഴിയില്ല.’ ഗ്രേറ്റ ട്വീറ്റ് ചെയ്തു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ഗ്രെറ്റ ത്യുന്‍ബര്‍ഗിനെതിരെ കേസെടുത്തത്. മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് കേസ്.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഗ്രെറ്റ തുന്‍ബെയും ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ട്വീറ്റ്. കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള സിഎന്‍എന്‍ വാര്‍ത്തയും അവര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

web desk 1: