X
    Categories: MoreViews

സഭയുടെ നിക്ഷപക്ഷ പാരമ്പര്യം ഇനിയും തുടരുമെന്നാണ് പ്രതീക്ഷ, നായിഡുവിന് ഗുലാം നബിയുടെ ഒളിയമ്പ്

ഉപരാഷ്ട്രപതിയായ തെരെഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവിനെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍് സ്വാഗതം ചെയ്തു. സഭയുടെ ചെയര്‍മാന്‍ ഉപരാഷ്ട്രപതിയാണ്. വിവേചന രഹിത പാരമ്പര്യമുള്ള സഭ ഇനിയും അങ്ങനെത്തന്നെ തുടര്‍ന്നു പോകുമെന്നാണ് ഞങ്ങളുടെ ശുഭപ്രതീക്ഷയെന്ന് ഗുലാം നബി ആസാദ് വെങ്കയ്യ നായിഡുവിനെ ഓര്‍മ്മിപ്പിച്ചു. പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടാണ് വെങ്കയ്യ നായിഡു ഉയര്‍ന്ന് വന്നത്. ഇന്ന് അദ്ദേഹം രാജ്യത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരിക്കുന്നു. അദ്ദേഹത്തിന്റെ പദവിയും ഭരണഘടനയില്‍ സുപ്രധാനമാണ്.

‘ആ കസേരയില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വ്വമാളുകളില്‍ ഒരാളാണ് നിങ്ങള്‍. വളരെ സാധാരണമായ പാശ്ചാത്തലത്തില്‍ നിന്നും ഉയര്‍ന്ന വന്ന നിങ്ങളുടെ ഈ ഉയര്‍ച്ച നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ മികവാണ് വ്യക്തമാക്കിത്തരുന്നത്.

നിങ്ങളെ രാജ്യസഭയിലേക്ക് തെരെഞ്ഞെടുത്തയച്ച എം എല്‍ മാരുടെ പ്രതീക്ഷകളെ നിങ്ങള്‍ക്ക് സംരക്ഷിക്കേണ്ടതുണ്ട്. അതോടൊപ്പം ആ എം എല്‍ മാരെ വോട്ട് ചെയ്ത് തെരെഞ്ഞെടുത്ത ജനങ്ങളുടെയും പ്രതീക്ഷകള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നേ് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഓര്‍മ്മിപ്പിച്ചു.

chandrika: