X
    Categories: indiaNews

ബിജെപി വിരുദ്ധ വോട്ടുകള്‍ തടയാന്‍ ആസൂത്രിത നീക്കം; പ്രവാസി വോട്ടില്‍ നിന്ന് ഗള്‍ഫ് പ്രവാസികളെ ഒഴിവാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: പ്രവസികളുടെ പോസ്റ്റല്‍ വോട്ടില്‍ നിന്ന് ഗള്‍ഫ് പ്രവാസികളെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടത്തില്‍ അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മനി, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് പോസ്റ്റല്‍ വോട്ടിന് അവസരമുണ്ടാവുക. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കി.

ജനാധിപത്യ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടിന് അവസരം നല്‍കുന്നത് എന്നതാണ് ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കാന്‍ കേന്ദ്‌സര്‍ക്കാര്‍ പറയുന്ന ന്യായീകരണം. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി വോട്ടുകളില്‍ ഭൂരിഭാഗവും ബിജെപി വിരുദ്ധ വോട്ടുകളാണെന്ന നിഗമനമാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

ബംഗാള്‍, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി നിര്‍ണായക മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ്. ഗള്‍ഫ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കിയാല്‍ അത് തങ്ങള്‍ക്ക് എതിരാവുമെന്ന ഭയം കേന്ദ്രസര്‍ക്കാറിനുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ഗള്‍ഫ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാതിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: